തെലങ്കാന: കോൺഗ്രസിന്​ വീണ്ടും തിരിച്ചടി; ടി.ആർ.എസിൽ ലയിപ്പിക്കണമെന്ന്​ 12 എം.എൽ.എമാർ

ഹൈദരാബാദ്​: ​ലോക്​സഭ തെരഞ്ഞെടുപ്പിന്​ തുടർച്ചയായി തെലങ്കാന ​േകാൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാവുന്നു. പാർട്ടി നിയമസഭാ കക്ഷിയെ ഭരണ കക്ഷിയായ ടി.ആർ.എസിൽ ലയിപ്പിക്കണമെന്ന ആവശ്യവുമായി വിമത എം.എൽ.എമാർ സ്​പീക്കർക്ക്​ കത്ത്​ നൽകി.

സംസ്ഥാനത്തെ 19 കോൺഗ്രസ്​ എം.എൽ.എമാരിൽ 12 പേരും ടി.ആർ.എസിൽ ചേർന്നതിന്​ പിന്നാലെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി​​ പുതിയ നീക്കം. നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടി പദവി തന്നെ നഷ്​ടപ്പെടുമെന്ന ആശങ്കയിലാണ്​ കോൺഗ്രസ്​.

ആകെയുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട്​ പേരുടെ പിന്തുണയാണ്​ ലയനത്തിന്​ ആവശ്യമായത്​. വിമത എം.എൽ.എമാരുടെ ആവശ്യം സ്​പീക്കർ അംഗീകരിക്കുകയാണെങ്കിൽ സഭയിലെ കോൺഗ്രസ്​ കക്ഷിനില ആറിലേക്ക്​ ചുരുങ്ങും. അങ്ങനെ സംഭവിച്ചാൽ അസദുദ്ദീൻ ഉ​ൈവസിയുടെ എ.ഐ.എം.ഐ.എമ്മിന്​ പിന്നിലാവും നിയമസഭയിൽ കോൺഗ്രസിൻെറ സ്ഥാനം. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ സംസ്ഥാനത്ത്​ കനത്ത പരാജയം നേരിട്ടിരുന്നു.

Tags:    
News Summary - Trouble brews for Telangana Congress, 12 of 18 MLAs meet Speaker for merger with TRS -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.