Posted On
date_range Updated On
date_range കോവിഡ്: മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കുമെന്ന് ത്രിപുര സര്‍ക്കാര്‍
അഗര്‍ത്തല: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍,
അനാഥാലയങ്ങളില്‍ താമസിക്കാത്ത കുട്ടികള്‍ക്ക് 18 വയസ്സ് വരെ എല്ലാ മാസവും 3,500 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ബിപ്ളബ് ഡേബ് പറഞ്ഞു. കോവിഡ് -19 മൂലം അനാഥരായ കുട്ടികളെ സഹായിക്കാന്‍ മധ്യപ്രദേശ്, ആന്ധ്ര, ദില്ലി ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് ത്രിപുരയുടെ നടപടിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.