ബംഗാളിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് തൃണമൂൽ; പൊരുതാൻ പോലുമാകാതെ ബി.ജെ.പി

കൊൽക്കത്ത: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വി​ജ​യം ആ​വ​ർ​ത്തി​ച്ച്, പ​ശ്ചി​മ ബം​ഗാ​ളി​ലെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് (ടി.​എം.​സി) ത​ക​ർ​പ്പ​ൻ മു​ന്നേ​റ്റം. 27,985 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​റ്റു​ക​ളി​ലെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 18,606 സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി ജ​യി​ച്ചു. 8,180 ഇ​ട​ത്ത് മു​ന്നി​ലാ​ണ്. തൊ​ട്ട​ടു​ത്ത എ​തി​രാ​ളി​യാ​യ ബി.​ജെ.​പി 4,482 സീ​റ്റു​ക​ളി​ൽ ജ​യി​ച്ചു. 2,419 ഇ​ട​ത്ത് ലീ​ഡ് ചെ​യ്യു​ന്നു. സി.​പി.​എം 1,424 സീ​റ്റു​ക​ളി​ൽ ജ​യി​ച്ചു. ഇ​ട​തു​പാ​ർ​ട്ടി​ക​ൾ ആ​കെ 1,502 സീ​റ്റി​ലാ​ണ് ഒ​ടു​വി​ൽ വി​വ​രം കി​ട്ടു​മ്പോ​ൾ ജ​യി​ച്ച​ത്. 969 സീ​റ്റു​ക​ളി​ൽ മു​ന്നേ​റു​ന്നു​ണ്ട്. കോ​ൺ​​ഗ്ര​സ് 1,073 സീ​റ്റു​ക​ളി​ൽ ജ​യി​ച്ച​പ്പോ​ൾ 693 ഇടത്ത് ​മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. അ​ബ്ബാ​സ് സി​ദ്ദീ​ഖി രൂ​പ​വ​ത്ക​രി​ച്ച ഐ.​എ​സ്.​എ​ഫ് (ഇ​ന്ത്യ​ൻ ​​സെ​ക്കു​ല​ർ ഫ്ര​ണ്ട്) 937 സീ​റ്റു​ക​ൾ നേ​ടി. 190 സീ​റ്റു​ക​ളി​ൽ മു​ന്നി​ലാ​ണ്. തൃ​ണ​മൂ​ൽ റെ​ബ​ലു​ക​ള​ട​ക്ക​മു​ള്ള സ്വ​ത​ന്ത്ര​ർ 418 സീ​റ്റു​ക​ളി​ലും ജ​യി​ച്ചു​ക​യ​റി. 18 ജി​ല്ല പ​രി​ഷ​ത്ത് സീ​റ്റു​ക​ളി​ലും ടി.​എം.​സി ജ​യി​ച്ച​ു.

9730 സീറ്റുള്ള പഞ്ചായത്ത് സമിതിയിൽ 134 സീറ്റുകളിൽ തൃണമൂലും എട്ടിടത്ത് ബി.ജെ.പിയും ആറിടത്ത് സി.പി.എമ്മും ലീഡ് ചെയ്യുന്നു. 928 ജില്ലാ പരിഷത്ത് സീറ്റുകളിൽ 22 ഇടത്ത് തൃണമൂലും ഒരു സീറ്റിൽ സി.പി.എമ്മും ലീഡ് ചെയ്യുന്നു.

അധ്യാപക നിയമന അഴിമതിയുമായി ഏറെ പ്രതിരോധത്തിലായ മമത ബാനർജി ഭരണകൂടത്തിന് തെരഞ്ഞെടുപ്പിൽ വലിയവെല്ലുവിളിയായി ഉയർത്താമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്കെതിരെ വീണ്ടും മമതയുടെ രാഷ്ട്രീയ വിജയം തന്നെ പശ്ചിമബംഗാളിൽ പ്രകടമാകുന്നത്.

2018ൽ 38,118 ഗ്രാമ പഞ്ചായത്ത് സീറ്റുകൾ സ്വന്തമാക്കിയ തൃണമൂൽ കോൺഗ്രസ് അതേ മുന്നേറ്റം തന്നെയാണ് പ്രകടിപ്പിക്കുന്നത്. ബി.ജെ.പിക്ക് 5779 സീറ്റുകളാണ് കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. പഞ്ചായത്ത് സമിതിൽ 9728 സീറ്റിൽ 8062 ഉം സ്വന്തമാക്കിയത് തൃണമൂലായിരുന്നു. 769 സീറ്റാണ് അന്ന് ബി.ജെപിക്ക് ലഭിച്ചത്. 929 സീറ്റുള്ള ജില്ലാ പരിഷത്തിലും 792 സീറ്റോടെ വ്യക്തമായ ആധിപത്യം തൃണമൂൽ കോൺഗ്രസിനുണ്ടായിരുന്നു.

ബംഗാളിലെ ത്രിതല പഞ്ചായത്തിലെ 73,887 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിച്ചത്. 5.67 കോടി വോട്ടർമാരിൽ 66.28 ശതമാനമായിരുന്നു പോളിങ്.ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പിൽ വ്യാപക അക്രമസംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് 696 ബൂത്തുകളിൽ റീപോളിംഗും നടത്തിയിരുന്നു.

Tags:    
News Summary - Trinamool has established a clear dominance in Bengal; BJP did not even fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.