തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ രാഷ്ട്രീയ പ്ര​തി​സ​ന്ധി: അതൃപ്തി എം.പിമാരിലേക്കും

കൊ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി പാ​ർ​ല​മെ​ന്റി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ ഗ്രൂ​പ്പു​മാ​യി 23 എം.​പി​മാ​ർ ബ​ന്ധ​പ്പെ​ട്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ പാ​ർ​ട്ടി​യു​ടെ പാ​ർ​ല​മെ​ന്റ​റി വി​ഭാ​ഗ​ത്തി​ൽ പി​ള​ർ​പ്പി​നു​ള്ള സാ​ധ്യ​ത കൂ​ടു​ക​യാ​ണ്.

നേ​തൃ​നി​ര​യി​ലെ അ​സ്വ​സ്ഥ​ത പാ​ർ​ല​മെ​ന്റി​ൽ ഒ​രു പ്ര​ത്യേ​ക ബ്ലോ​ക്ക് രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു​ണ്ട്. ഒ​രു ഡ​സ​നി​ലേ​റെ എം.​പി​മാ​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ​ത​ന്നെ ഈ ​നീ​ക്ക​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​ത്. വി​മ​ത വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് മു​തി​ർ​ന്ന എം.​പി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ലോ​ക്‌​സ​ഭ​യി​ൽ ടി.​എം.​സി​ക്ക് 29 എം.​പി​മാ​രു​ണ്ട്. അ​തേ​സ​മ​യം, സ​ഭ​യി​ൽ പ്ര​ത്യേ​ക ഗ്രൂ​പ്പാ​യി അം​ഗീ​ക​രി​ക്കാ​ൻ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം 22 എം.​പി​മാ​രെ​ങ്കി​ലും വേ​ണം. രാ​ജ്യ​സ​ഭ​യി​ൽ, പാ​ർ​ട്ടി​ക്ക് 13 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​വി​ടെ സ​മാ​ന അം​ഗീ​കാ​ര​ത്തി​നു​ള്ള പ​രി​ധി ഒ​മ്പ​താ​ണ്.

വി​മ​ത നേ​താ​വ് ​​ഋ​ത​ബ്ര​ത ബാ​ന​ർ​ജി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. കാ​ത്തി​രി​ക്കൂ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​​ത്തി​ന്റെ മ​റു​പ​ടി. ‘‘ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നി​ടെ ഒ​രു പാ​ർ​ല​മെ​ന്റ് അം​ഗ​വു​മാ​യും ഞാ​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ അ​വ​രു​ടെ നി​ല​പാ​ട് പ​റ​യാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല. നാ​ളെ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നും പ​റ​യാ​നാ​വി​ല്ല. കാ​ത്തി​രി​ക്കൂ. കാ​ര്യ​മാ​യ​ത് സം​ഭ​വി​ക്കാം’’ -എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

നി​യ​മ​സ​ഭ​യി​ലെ അ​സ്വ​സ്ഥ​ത പാ​ർ​ല​മെ​ന്റി​ലേ​ക്കും വ്യാ​പി​ക്കു​മെ​ന്നാ​ണ് മു​തി​ർ​ന്ന രാ​ജ്യ​സ​ഭ എം.​പി സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. ‘‘ഇ​ത്ര​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ 60 എം.​എ​ൽ.​എ​മാ​ർ പാ​ർ​ട്ടി വി​ടു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​ട്ടി​ല്ല. ലോ​ക്സ​ഭ​യി​ലും സ​മാ​ന​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്’’-​റോ​യ് പ​റ​ഞ്ഞു.

മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ട്ടി​യി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി ഉ​രു​ണ്ടു​കൂ​ടു​ന്ന​ത്. ഭൂ​രി​ഭാ​ഗം എം.​എ​ൽ.​എ​മാ​ർ ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തെ​യാ​ണ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത​ത്. ഇ​വ​ർ​ക്കെ​ല്ലാം പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യോ​ടാ​ണ് വ​ലി​യ അ​തൃ​പ്തി. ഇ​ക്കാ​ര്യം അ​ഭി​ഷേ​കി​നോ​ട് തു​റ​ന്നു​പ​റ​ഞ്ഞെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Tags:    
News Summary - Political crisis in Trinamool Congress: Dissatisfaction reaches MPs too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.