'നോട്ട്​ നിരോധനത്തിന്​ പിന്നാലെ മോദിയുടെ തൃണമൂൽ ന​ിരോധനവും'

കൊൽക്കത്ത:  റോസ്​വാലി ചിട്ടിക്കേസിൽ തൃണമൂൽ എം.പിയെ  സി.ബി.​െഎ  അറസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്​ മമത ബാനർജി. നോട്ട്​ നിരോധനത്തിന്​ പിന്നാലെ മോദി തൃണമൂൽ  നിരോധനവും നടപ്പിലാക്കുകയാണെന്ന്​ ​മമത ബാനർജി കുറ്റപ്പെടുത്തി. നോട്ട്​ നിരോധനത്തിനെതിരെ ശക്​തമായി പ്രതികരിച്ചതാനാലാണ്​ മോദി തൃണമൂലിനെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.

കഴിഞ്ഞയാഴ്​ച തൃണമൂൽ  നേതാവായ തപസ്​ പാലും ഇത്തരത്തിൽ അറസ്​റ്റ്​ ചെയ്യപ്പെട്ടിരുന്നു. ഇത്​ രാഷ്​ട്രീയ പക​േപാക്കലാണെന്നും തങ്ങളുടെ നേതാക്കളെ അറസ്​റ്റ്​ ചെയ്​ത്​ ​ഒാടി പോവാമെന്ന്​ മോദി കരുതിയെങ്കിൽ അതിന്​ അനുവദിക്കില്ലെന്നും മമത ബാനർജി പറഞ്ഞു.

2016ൽ റോസ്​ വാലി ചിട്ടികമ്പനി പശ്​ചിമബംഗാൾ, ഒഡീഷ, അസാം, ജാർഖണ്ഡ്​്​്​, പഞ്ചാബ്​, ഡൽഹി, രാജസ്​ഥാൻ, മധ്യപ്രദേശ്​, ത്രിപുര, ആന്ധ്രപ്രദേശ്​ എന്നിവടങ്ങളിൽ നിന്നായി​ 17,000 കോടി രൂപ തട്ടിയെടുത്തുവെന്നാണ്​ കേസ്​. ഇവർക്ക്​ എകദേശം 21 പ്രാദേശിക ഒാഫീസുകളും 880 ബ്രാഞ്ച്​ ഒാഫീസുകളും 20 ലക്ഷം എജൻറുമാരും ഉണ്ടായിരുന്നതായും സി.​ബി.​െഎ പറയുന്നു. റോസ്​വാലി ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസ്​ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും അന്വേഷിക്കുന്നുണ്ട്

Tags:    
News Summary - Trinamool-Bandi' After 'Note-Bandi': Livid Mamata Banerjee On Arrests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.