ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ തുടക്കം മുതൽക്കുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ തുടർച്ചയായി രണ്ടാമത്തെ ആഴ്ചയും ഇൻഡ്യ യോഗത്തിൽനിന്ന് വിട്ടുനിന്ന് തൃണമൂൽ കോൺഗ്രസ്. തിങ്കളാഴ്ച പാർലമെന്റ് ചേരുന്നതിന് മുമ്പ് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ വിളിച്ചുചേർത്ത യോഗമാണ് തൃണമൂൽ ബഹിഷ്കരിച്ചത്.
ശൈത്യകാല സമ്മേളനം തുടങ്ങിയതിൽ പിന്നെ ഇൻഡ്യ സഖ്യയോഗത്തിൽനിന്ന് രണ്ടാം തവണയാണ് തൃണമൂൽ വിട്ടുനിൽക്കുന്നത്. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ പാർട്ടികൾ മാത്രമാണ് ഇൻഡ്യ യോഗത്തിൽ പങ്കെടുക്കുന്നതെന്ന് ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസ് കക്ഷി നേതാവ് ഡെറിക് ഒബ്റേൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. കോൺഗ്രസിന് അദാനി മാത്രമാണ് വിഷയമെന്നും എന്നാൽ, തങ്ങൾക്ക് വിലക്കയറ്റം, രൂപയുടെ മൂല്യശോഷണം, തൊഴിലില്ലായ്മ, പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തത് തുടങ്ങി അര ഡസനോളം വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.