ഗോത്രവർഗക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ച് ജൂനിയർ ഡോക്ടർമാർ; ഒരാൾക്ക് സസ്പെൻഷൻ

ദിസ്പൂർ: അസമിൽ ഗോത്രവർഗക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ച് ജൂനിയർ ഡോക്ടർമാർ. സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ (എസ്.എം.സി.എച്ച്) ഉദ്യോഗസ്ഥനെയാണ് സംഘം ഇരുമ്പ്വടി കൊണ്ട് മർദിച്ചത്. സംഭവത്തിൽ ഇന്‍റേൺ ഡോക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഇൻസ്പെക്ടർ ഓഫ് ഡ്രഗ്സ് ബോൺറായി റോങ്‌മെയ്ക്കാണ് മർദനമേറ്റത്. അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിയെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജൂനിയർ ഡോക്ടറോട് രക്തപരിശോധനയെ കുറിച്ച് ചോദിച്ചതായിരുന്നു വാക്കേറ്റത്തിൽ കലാശിച്ചത്. ഇക്കാര്യങ്ങൾ ചോദിച്ചറിയാനുള്ള വിദ്യാഭ്യാസം തനിക്കുണ്ടോ എന്നായിരുന്നു ജൂനിയർ ഡോക്ടറുടെ പ്രതികരണം. സർക്കാർ ജീവനക്കാരനാണെന്ന് പറഞ്ഞ ശേഷവും അധിക്ഷേരപം തുടർന്നിരുന്നുവെന്നും റോങ്‌മെയ് പറഞ്ഞു. വാക്കേറ്റം തുടർന്നതോടെ ചില ഡോക്ടർമാർ പ്രദേശത്ത് എത്തുകയും തന്നെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം മര്ഡദിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് പിന്നാലെ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് നാട്ടുകാരും രംഗത്തെത്തിയിരുന്നു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മറ്റ് ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Tribal govt official thrashed by junior doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.