Posted On
date_range Updated On
date_range ദേശീയ പണിമുടക്ക് മാർച്ച് 28-29ലേക്ക് മാറ്റി
ന്യുഡൽഹി: ഫെബ്രുവരി 23-24 തീയതികളിൽ നടത്താനിരുന്ന ദേശീയ പണിമുടക്ക് നീട്ടിവെച്ചു. കോവിഡ് മൂന്നാം തരംഗവും നിയമസഭ തെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് മാർച്ച് 28-29ലേക്ക് മാറ്റുന്നതെന്ന് ദേശീയ വ്യാപാര സംഘടനകളുടെ സംയുക്ത ഫോറം വ്യക്തമാക്കി.
പാർലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്ന ഫെബ്രുവരി അവസാനത്തിൽ ദേശീയ പണിമുടക്ക് നടത്താൻ കഴിഞ്ഞ നവംബറിലാണ് തീരുമാനമെടുത്തിരുന്നത്. യു.പിയിൽ നിയമസഭയിലേക്കും തമിഴ്നാട്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് ഈ സമയത്താണ്.
നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ്. ഇത് പരിഗണിച്ചാണ് നീട്ടിവെക്കൽ. ഐ.എൻ.ടി.യുസി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.