സിക്കിമിൽ കുടുങ്ങിയ സഞ്ചാരികളെ നാലു ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

ഗുവാഹത്തി: വടക്കൻ സിക്കിമിൽ കുടുങ്ങിയ 427 വിനോദസഞ്ചാരികളെ നാലു ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർ ന്ന് റോഡുകൾ തകർന്നതോടെ ചുങ്താങ്ങിലാണ് സഞ്ചാരികൾ കുടുങ്ങിയത്.

130 കിലോമീറ്റർ അകലെ തലസ്ഥാനമായ ഗങ്ടോക്കിലേക്ക് ജില്ല ഭരണകൂടം വാഹനം ഏർപ്പെടുത്തി. സൈന്യവും സ്വകാര്യ ടാക്സി ഉടമകളും വാഹനങ്ങൾ വിട്ടുനൽകി.

സഞ്ചാരികൾക്ക് ലഘുഭക്ഷണവും മരുന്നും വിതരണം ചെയ്തു. സിക്കിമിലെ ട്രാവൽ ഏജൻറ്സ് അസോസിയേഷൻ സൗജന്യ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Tourists Evacuated From North Sikkim-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.