???????? ??????? ??????

ഇ-പാസില്ലാതെ കൊടൈക്കനാലിലേക്ക്​ വിനോദയാത്ര: തമിഴ് നടൻമാർക്കെതിരെ കേസ്

ചെന്നൈ: കോവിഡ്​ ലോക്ക്​ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചും ഇ-പാസ്​ എടുക്കാതെയും കൊടൈക്കനാലിലെത്തിയ തമിഴ്​ സിനിമ നടൻമാർക്കെതിരെ കേസ്. സൂരി, വിമൽ എന്നിവർക്കെതിരെയാണ് പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്.തമിഴ്​നാട്ടിൽ നിലവിൽ അന്തർ ജില്ല യാത്രക്ക്​ ഇ-പാസ്​ നിർബന്ധമാണ്​. ഈ സാഹചര്യത്തിൽ ജൂലൈ 18ന്​ തിരുച്ചിയിൽനിന്നാണ്​ വിമലും മധുരയിൽനിന്ന്​ സൂരിയും ഡിണ്ടുഗൽ ജില്ലയിലെ കൊടൈക്കനാലിൽ എത്തിയത്​. മൂന്നുമാസക്കാലമായി കൊടൈക്കനാലിലെ ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കയാണ്​.

സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം
 

കൊടൈക്കനാലിലെ സംരക്ഷിത വനമേഖലയിൽ സ്​ഥിതി ചെയ്യുന്ന ബെറിജാം തടാകത്തിൽ സംഘം മിൻപിടുത്തത്തിലുമേർപ്പെട്ടു. ചില വനം അധികൃതരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ്​ ഇവർ വനഭാഗത്തേക്ക്​ പ്രവേശിച്ചത്​. വനം വകുപ്പി​​െൻറ ഗസ്​റ്റ്​ഹൗസിലായിരുന്നു താമസം​.
സംഭവം വിവാദമായതോടെ സംഘാംഗങ്ങളിൽനിന്ന്​ ഫോറസ്​റ്റ് അധികൃതർ 2,000 രൂപ വീതം പിഴ ഇൗടാക്കി. വകുപ്പുതല അന്വേഷണത്തിനും ഉന്നത വനം ഉദ്യോഗസ്​ഥർ ഉത്തരവിട്ടു.

ഇ-പാസില്ലാതെ സംഘം നിരവധി പൊലീസ്​-വനം ചെക്​പോസ്​റ്റുകൾ  കടന്നെത്തിയതിൽ ദുരൂഹത ഉയർന്നിട്ടുണ്ട്​. 
കൊടൈക്കനാൽ സന്ദർശനത്തി​​െൻറ ചിത്രങ്ങൾ സാമുഹിക മാധ്യമങ്ങളിൽവൈറലാണ്​. പ്രതികളുടെ പേരിൽ പകർച്ചവ്യാധി നിയമ പ്രകാരമാണ്​ കൊടൈക്കനാൽ പൊലീസ്​ കേസെടുത്തത്​. 

Tags:    
News Summary - tour without e pass-case against actors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.