ലഖ്നോ: കൻവാർ തീർത്ഥാടകരെ പനിനീർ ദളങ്ങൾകൊണ്ട് പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്ന ഉത്തർപ്രദേശ് സർക്ക ാറിെൻറ പുതിയ ചടങ്ങ് ആവർത്തിച്ച് ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും വിവാദത്തിൽ. ഗാസിയാബാദ് ജില് ലാ മജിസ്ട്രേറ്റർ അജയ് ശങ്കർ പാണ്ഡെ, മുതിർന്ന പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിങ് എന്നിവരാണ് ഹെലികോപ് ടറിലെത്തി റോസാദളങ്ങൾ വാരിവിതറി തീർത്ഥാടകരെ സ്വാഗതം ചെയ്തത്. സംസ്ഥാന സർക്കാർ അനുവദിച്ച ഹെലികോപ്ടറിലാണ് മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും യാത്രചെയ്തത്.
വാർഷിക കൻവാർ തീർത്ഥാടനത്തിന് മുന്നോടിയായ സുരക്ഷ, ട്രാഫിക് ഒരുക്കം പരിശോധിക്കുന്നതിനുള്ള ഒൗദ്യോഗിക യാത്രക്കിടെയിലാണ് തീർത്ഥാകർക്കായി റോസാദളങ്ങൾ വർഷിച്ചെതന്ന് മജസ്ട്രേറ്റ് അജയ് ശങ്കർ പാണ്ഡെ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പി ഭഗത്പുർ എം.പി സത്യപാൽ സിങ്ങും ഹെലികോപ്ടറിലെത്തി കൻവാർ തീർത്ഥാകർക്കായി പുഷ്പവൃഷ്ടി നടത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ഹെല്‍ത്ത് ക്ലിനിക്കില്‍ ഒരു തീര്‍ത്ഥാടകൻെറ കാല്‍ ഐ.പി.എസ് ഓഫിസറും ഷിംല പൊലിസ് സൂപ്രണ്ടുമായ അജയ്കുമാര്‍ തടവിക്കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഹെലികോപ്റ്ററിൽ നിന്ന് പൂക്കൾ വാരി വിതറി തീർത്ഥാടകരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് കഴിഞ്ഞ വർഷമാണ് തുടങ്ങിയത്.
ഉത്തരാഖണ്ഡിലെ കൻവാറിലേക്ക് ശിവഭക്തരായ തീർത്ഥാടകർ കാൽനടയായാണ് യാത്ര ചെയ്യുക. ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് കൂടുതൽ പേർ തീർത്ഥാടനത്തിെൻറ ഭാഗമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.