ഝാർഖണ്ഡിൽ തലക്ക് ഒരുകോടി രൂപ പ്രഖ്യാപിച്ച മാവോവാദി കമാൻഡറെയടക്കം മൂന്ന് പേരെ വധിച്ചു

റാഞ്ചി: ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ തലക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി കമാൻഡറടക്കം മൂന്നുപെരെ വധിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഞായറാഴ്ച രാവിലെ 209 കോബ്ര ബറ്റാലിയനും ഹസാരിബാഗ് പൊലീസും സംയുക്തമായി പതിപിരി വനത്തിൽ മാവോവാദികൾക്കായി തിരച്ചിൽ നടത്തിയിരുന്നു.

ഹസാരിബാഗ് ജില്ലയിലെ ഗോർഹർ പൊലീസ് സ്റ്റേഷൻ പരിധിയിലുളള പതിപിരി വനത്തിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ ഉണ്ടായി. മാവോവാദി കമാൻഡറടക്കം മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട സഹ്ദേവ് സോറൻ (പർവേഷ്) മാവോവാദി കേന്ദ്രകമ്മിറ്റി അംഗമാണെന്നും ഒരു കോടിരൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്നും ഹസാരിബാഗ് എസ്.പി അഞ്ജനി അഞ്ജൻ പറഞ്ഞു.

ബിഹാർ-ഝാർഖണ്ഡ് സ്പെഷ്യൽ ഏരിയ കമ്മിറ്റി അംഗമായിരുന്ന രഘുനാഥ് ഹെംബ്രമിന് 25 ലക്ഷം രൂപയും റീജ്യനൽ കമ്മിറ്റി അംഗമായ ബിർസെൻ ഗഞ്ച് ഹുവിന് 10 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് എ.കെ 47 തോക്കുകൾ ഉൾപ്പെടേ ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. മറ്റ് മാവോവാദികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Top Maoist commander with 1 crore bounty, 2 others neutralised in Jharkhand's Hazaribagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.