വിദ്യാർഥികൾക്ക് ഡ്രസ് കോഡുമായി മുംബൈയിലെ ഉന്നത കോളജുകൾ; പ്രതിഷേധവുമായി പഠിതാക്കൾ

മുംബൈ: ഒന്നാംവർഷ ബിരുദ വിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങവെ, വിദ്യാർഥികൾക്ക് പ്രത്യേക മാർഗനിർദേശങ്ങളുമായി സർവകലാശാലകൾ. പ്രത്യേക ഡ്രസ് കോഡുകളടക്കം വിദ്യാർഥികളുടെ വസ്ത്രധാരണ രീതിയിൽ കടുത്ത നിയന്ത്രണങ്ങളാണ് സർവകലാശാലകൾ സ്വീകരിക്കുന്നത്. മുംബൈയിലെ പ്രശസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് സേവ്യേഴ്സിൽ കോളജിൽ വിദ്യാർഥികൾ ഷോർട് ടോപുകും കീറിമുറിച്ച ജീൻസും ധരിച്ചു വരുന്നത് നിരോധനമേർപ്പെടുത്തിയിരിക്കയാണ്. അത്തരക്കാരെ വീട്ടിലേക്കു തന്നെ തിരിച്ചയക്കുമെന്നും നോട്ടീസിൽ പറയുന്നതുണ്ട്.

കോളജിന്റെ തീരുമാനം വളരെ നിരാശാജനകമാണെന്നും ക്രൂരമാണെന്നും ഫാഷനബിൾ അല്ലെന്നുമാണ് വിദ്യാർഥികളുടെ പ്രതികരണം. കൈയില്ലാത്ത ടോപ്പുകളും മുട്ടിനെത്താത്ത ഷോർട്ട് സ്കർട്ടുകളും ധരിക്കാനും വിലക്കുണ്ട്. കോവിഡിനു ശേഷം കാംപസുകൾ സജീവമായ കാലത്താണ് വിദ്യാർഥികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങളുമായി സർവകലാശാല രംഗത്തുവന്നത്. സെന്റ് സേവ്യേഴ്സിൽ 1997ൽ പെൺകുട്ടികൾ അനുചിതമായ വസ്ത്രം ധരിക്കുമെന്ന് കാണിച്ച് വാർഷിക പരിപാടികൾ വിലക്കിയിരുന്നു.

അതേ കാലഘട്ടത്തിലേക്ക് തന്നെയാണ് സർവകലാശാല തിരിച്ചുപോകുന്നതെന്നാണ് വിമർശനം. വിദ്യാർഥികൾ ഒരു ഇന്ത്യൻ സർവകലാശാലയുടെ അന്തരീക്ഷത്തിനു യോജിക്കുന്ന രീതിയിലുള്ള മാന്യമായ വസ്ത്രധാരണം നടത്തണമെന്നാണ് സർവകലാശാലയുടെ കൈപ്പുസ്തകത്തിൽ പറയുന്നത്. കാലഹരണപ്പെട്ട നിർദേശങ്ങളാണിതെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം. കോളജ് അധികൃതർക്ക് കുറച്ച് വിശാല മനസ് ആവാമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. 

Tags:    
News Summary - Top colleges in Mumbai with dress code for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.