പ്രധാനമന്ത്രിയാകാൻ രാഹുൽ ഇനിയും 10, 15 വർഷം കാത്തിരിക്കട്ടെ

പൂനെ: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്താൻ പത്തോ പതിനഞ്ചോ വർഷം രാഹുൽ കാത്തിരിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. 'കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അത്തരമൊരു അഭിലാഷം അദ്ദേഹം വെച്ചുപുലർത്തുന്നതിൽ തെറ്റില്ല. എന്നാൽ ഇത് വളരെ നേരത്തേയാണ്. പ്രധാനമന്ത്രിയാകാൻ ഇനിയും പത്ത്, പതിനഞ്ച് വർഷം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വരും.' അത്തേവാലെ പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നും സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രിയായ അത്തേവാലെ അഭിപ്രായപ്പെട്ടു. കർണാടകയിൽ ലിംഗായത്തുകളുടേയും ഒ.ബി.സി വിഭാഗക്കാരുടേയും പിന്തുണയുള്ള ബി.ജെ.പിക്ക് അധികാരത്തിലെത്താൻ പ്രയാസം നേരിടില്ല. ബി.ജെ.പി ദലിത് വിരുദ്ധ പാർട്ടിയാണെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നു. ഏതാണ് ശരിയെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി കർണാടകയിലെ ജനങ്ങൾക്കുണ്ടെന്നും അത്തേവാലെ പ്രതികരിച്ചു. 

ജനുവരിയിൽ നടന്ന കലാപത്തിൽ വീട് നഷ്ടപ്പെട്ട ഭീമ കൊറഗണിലെ പൂജ സാകതിന്‍റെ വീട് മന്ത്രി സന്ദർശിച്ചു. കലാപങ്ങളുടെ ദൃക്സാക്ഷിയായ പൂജയെ ഏപ്രിൽ ഒന്നിന് വീടിന് അടുത്തുള്ള കിണറ്റിൽ മരിച്ച് നിലയിൽ കണ്ടെത്തുകയായിരുന്നു. 

പൂജയെ കൊലപ്പെടുത്തുകയോ ആത്മഹത്യക്ക് ചെയ്യാനായി പ്രേരിപ്പിക്കുകയോ ചെയ്തതാണെന്ന് കുടുംബാഗങ്ങൾ ആരോപിച്ചു. എഫ്.ഐ.ആറിൽ ഒൻപത് പ്രതികളുടെ പേരുണ്ടെങ്കിലും രണ്ടുപേരെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുമെന്നും അത്തേവാലെ പറഞ്ഞു.

Tags:    
News Summary - Too Soon, Wait for 10-15 Years: Union Minister Athawale on Rahul Gandhi’s PM Ambition-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.