തക്കാളി കിലോ രണ്ടുരൂപ; ട്രാക്​ടറുകളിലെ തക്കാളി ​േറാഡിൽ തള്ളി പ്രതിഷേധിച്ച്​ കർഷകർ

മുംബൈ: ചില്ലറവിപണിയിൽ ഒരു കിലോ തക്കാളിക്ക്​ 25 മുതൽ 30 രൂപ ലഭിക്കു​േമ്പാൾ കർഷകർക്ക്​ ലഭിക്കുന്നത്​ കിലോക്ക്​ രണ്ട്​ മുതൽ മൂന്ന്​ രൂപ മാത്രം. തക്കാളി വില കുത്തനെ ഇടിച്ചതിനെ തുടർന്ന്​ നാസിക്കിലെയും ഔറംഗാബാദിലെയും കർഷകർ തങ്ങളുടെ ട്രാക്ടറുകളിലെ തക്കാളി ​േറാഡിൽ തള്ളി പ്രതിഷേധിച്ചു. ക്വിന്‍റൽ കണക്കിന്​ തക്കാളിയാണ്​ കർഷകർ റോഡിലെറിഞ്ഞത്​.

ചില്ലറ വിപണിയിൽ കിലോക്ക്​ 25 മുതൽ 30 രൂപ വരെയാണ്​ ഒരു​ കിലോ തക്കാളിയുടെ വില. ' മൊത്ത വിപണിയിൽ 25കിലോ തക്കാളിക്ക്​​ 100 രൂപ പോലും ലഭിക്കുന്നില്ല. അത്​ വളരെ നഷ്​ടമാണ്​. 300 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ലാഭമോ നഷ്​ടമോ ഇല്ലാതെ മു​ന്നോട്ടുപോകാനാകൂ' -കർഷകരിലൊരാൾ പറയുന്നു. കയറ്റുമതി കുറഞ്ഞതാണ്​ വില കുത്ത​െന ഇടിയാനുണ്ടായ കാരണം.

ഒരു കിലോ തക്കാളിക്ക്​ രണ്ടുരൂപയായതോടെ ട്രാക്​ടറുകളിൽ തക്കാളിയുമായി ലസൂർ സ്​​റ്റേഷൻ പരിസരത്ത്​ കർഷകരെത്തുകയായിരുന്നു. തുടർന്ന്​ ദേശീയ പാതയിൽ തക്കാളികൾ തള്ളി. തങ്ങളുടെ വിളകൾക്ക്​ ന്യായമായ വില ലഭിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. വില കുത്തനെ ഇടിഞ്ഞതോടെ തങ്ങൾക്ക്​ നഷ്​ടം നേരിടാതിരിക്കാൻ സർക്കാർ നഷ്​ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ആഗസ്റ്റിൽ തക്കാളിയുടെ മൊത്തവില 750.63 രൂപയാണ്​ ക്വിന്‍റലിന്​. എന്നാൽ മുൻവർഷം ഇത്​ 2037.77 രൂപയായിരുന്നു. ഈ വർഷം ജൂലൈയിൽ ഇത് ക്വിന്‍റലിന്​ 1044.67 രൂപയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉൽപ്പാദന കേന്ദ്രമാണ്​ നാസിക്ക്​. ഇവിടെ മൊത്തവിപണയിൽ ക്വിന്‍റലിന്​ 664.19 രൂപക്കാണ്​ വിൽപ്പന. 

Tags:    
News Summary - Tomato prices crash to Rs 2 Nashik farmers dump produce on road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.