മാസ്​ക്​ ധരിക്കാൻ പറഞ്ഞതിന്​ ടൂറിസം ഓഫിസർ സഹപ്രവർത്തകയെ മർദിച്ചു; വിഡിയോ പുറത്ത്​

ഹൈദരാബാദ്​: ആന്ധ്രപ്രദേശിൽ മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെട്ടതിന്​ സഹപ്രവർത്തകയെ ടൂറിസം ഓഫിസർ മർദിച്ചു. നെല്ലോറെ ജില്ലയിലെ ടൂറിസ്​റ്റ്​ ഓഫിസറായ ഭാസ്​കറാണ്​ ഭിന്ന ശേഷിക്കാരിയായ സഹപ്രവർത്തകയെ മർദിച്ചത്​. സംഭവത്തി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ, നിമിഷങ്ങൾക്കകം വൈറലായി. യുവതിയുടെ മുടി പിടിച്ചു വലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്​തമാവുന്നുണ്ട്​. സംഭവം നടക്കു​േമ്പാൾ മറ്റു ജീവനക്കാരും ഓഫിസിലുണ്ട്​. മറ്റുള്ളവർ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ വീണ്ടും സ്​ത്രീ​െയ അടിക്കുകയായിരുന്നു. ആന്ധ്രപ്രദേശ്​ ടൂറിസം വകുപ്പി​െൻറ കീഴിലുള്ള ഹോട്ടലി​െൻറ ഡെപ്പ്യൂട്ടി മാനേജറാണ്​ സ്​ത്രീ​െയ മർദിച്ച ഭാസ്​ക്കർ. ഇയാൾ മാസ്​ക്​ ധരിക്കാത്തതായും വിഡിയോയിൽ കാണാം.

സ്​ഥിരമായി മാസ്​ക്​ ധരിക്കാതെ ജോലിക്കെത്തുന്നത്​ ചോദ്യം ചെയ്​തതിനായിരുന്നു ഇയാളുടെ മർദനം. മർദനത്തിനിരയായ സ്​ത്രീ ടൂറിസം മന്ത്രി അവന്തി ശ്രീനിവാസിന്​ പരാതി നൽകിയിട്ടുണ്ട്​. ഇയാളെ സസ്​പെൻറ്​ചെയ്യണമെന്ന്​ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.