രണ്ട് സെലിബ്രിറ്റികൾ തമ്മിൽ നടന്നൊരു അടിപിടി കേസാണിപ്പോൾ നവസാമൂഹിക മാധ്യമങ്ങളിൽ ചർച്ച. തല്ലുകൊടുത്തയാളുടെ പേര് ഐ ഷോ സ്പീഡ്. ആളൊരു യൂട്യൂബറാണ്. അഞ്ചഎ കോടിയിലധികമാണ് യു ട്യൂബിൽ ഇദ്ദേഹത്തിന്റെ സബ്സ്ക്രൈബേഴ്സ്.

യഥാർഥ പേര് ഡാരൻ വാറ്റ്കിൻസ് ജൂനിയർ. ഐ ഷോ സ്പീഡിന്റെ വിഡിയോകളെല്ലാം ‘തകർപ്പനു’കളാണ്. മുന്നിൽകാണുന്നതെല്ലാം തച്ചുതകർത്താണ് അയാൾ റീച്ച് കുട്ടിക്കൊണ്ടിരുന്നത്. ഇത്തവണ മുന്നിൽവന്നുപെട്ടത് മറ്റൊരു സെലിബ്രിറ്റി -റിസ് ബോട്ട് എന്ന വൈറൽ ഹ്യൂമനോയ്ഡ് റോബോട്ട്.

സെപ്റ്റംബർ 16നായിരുന്നു സംഭവം. ഐ ഷോ സ്പീഡിന്റെ ലൈവ് സ്ട്രീമിങ് ആണ് വേദി. സ്ട്രീമിങ്ങിൽ അതിഥിയായി എത്തിയത് റിസ്ബോട്ട്. സ്ട്രീമിങ്ങിനിടെ സ്പീഡ് പ്രത്യേകിച്ച് കാരണമില്ലാതെ പ്രകോപിതനായി. തുടർന്ന്, റോബോട്ടിനെ കൈകാര്യം ചെയ്യാനും തുടങ്ങി. സംഭവത്തിൽ റിസ്ബോട്ടിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് റോബോട്ടിന്റെ നിർമാതാക്കളായ സോഷ്യൽ റോബട്ടിക്‌സാണ് ടെക്സസ് കോടതിയിൽ പരാതി നൽകിയത്. ഇത്തരം റോബോട്ടുളോട് ഇങ്ങനെ പെരുമാറരുത് എന്നറിയാമായിരുന്നിട്ടും ‘സ്പീഡ്’ ബോധപൂർവമാണ് ആക്രമണംനടത്തിയതെന്നും അടിയേറ്റ റോബോട്ടിന് ഇപ്പോൾ നടക്കാൻ പോലും കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു. വിഷയത്തില്‍ സ്പീഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - A fight with a robot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.