ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ) പേരിൽ മാറ്റം വരുന്നു. പദ്ധതിയുടെ പേര് ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗർ യോജന’ എന്നാക്കി മാറ്റാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. കുറഞ്ഞ ദിവസക്കൂലി 240 രൂപയായി ഉയർത്താനും നീക്കമുണ്ട്.
തൊഴിൽ ദിനങ്ങൾ 125 എണ്ണമാക്കി നിജപ്പെടുത്തുന്ന പൂജ്യ ബാപ്പു റോസ്ഗർ യോജന ബിൽ കേന്ദ്രം കൊണ്ടുവരാനും പദ്ധതിയുണ്ട്. പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപയാണ് നീക്കിവെക്കാനുദ്ദേശിക്കുന്നത്.
ഗ്രാമീണ മേഖലകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവിദഗ്ധ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതായിരുന്നു പദ്ധതി. നിലവിൽ 15.4 കോടി പേർ പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. ഇതിൽ മൂന്നിലൊന്നും സ്ത്രീകളാണ്.
2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്. ഇത് 2009ൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.