ശാരീരിക വെല്ലുവിളികൾ മറികടന്ന് നാഷണൽ മീഡിയൻ കം മെറിറ്റ് സ്‌കോർ പരീക്ഷയിൽ ഗോകുലകൃഷ്ണൻ ഒന്നാമത്

ചെന്നൈ: നാഷണൽ മീഡിയൻ കം മെറിറ്റ് സ്‌കോർ (എൻ.എം.എം.എസ്) പരീക്ഷയിൽ തമിഴ്നാട് വില്ലുപുരം ജില്ലയിലെ ഗോകുലകൃഷ്ണൻ ഒന്നാമതെത്തി. പോളിയൊ ബാധിച്ചതിനെ തുടർന്ന് ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് മിന്നുന്ന വിജയം നേടി ഗോകുലകൃഷ്ണൻ മാതൃകയായത്.മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് എൻ.എം.എം.എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം തുടരാൻ സ്കോളർഷിപ്പ് നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥിക്ക് 12,000രൂപയാണ് നൽകുക.ഗോകുലകൃഷ്ണൻ ഒമ്പതാം...

ചെന്നൈ: നാഷണൽ മീഡിയൻ കം മെറിറ്റ് സ്‌കോർ (എൻ.എം.എം.എസ്) പരീക്ഷയിൽ തമിഴ്നാട് വില്ലുപുരം ജില്ലയിലെ ഗോകുലകൃഷ്ണൻ ഒന്നാമതെത്തി. പോളിയൊ ബാധിച്ചതിനെ തുടർന്ന് ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് മിന്നുന്ന വിജയം നേടി ഗോകുലകൃഷ്ണൻ മാതൃകയായത്.

മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് എൻ.എം.എം.എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം തുടരാൻ സ്കോളർഷിപ്പ് നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥിക്ക് 12,000രൂപയാണ് നൽകുക.

ഗോകുലകൃഷ്ണൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അഞ്ച് വയസ്സുള്ളപ്പോൾ പോളിയൊ ബാധിച്ച ഗോകുലക്ക് ചലിക്കാൻ വീൽചെയറിന്‍റെ സഹായം വേണം. ഗോകുലയുടെ ചേട്ടനും പോളിയോ ബാധിതനാണ്. എത്ര ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും അത് സാരമാക്കാറില്ലെന്നും പഠിക്കുന്നതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യമെന്നും ഗോകുല പറഞ്ഞു.

മെഡിസിന് ചേരണമെന്നാണ് ഗോകുലകൃഷ്ണന്‍റെ ആഗ്രഹം. എൻ.എം.എം.എസ് നേടുന്നതിനായി ആറാം ക്ലാസ് മുതൽ തയ്യാറെടുക്കുന്നുണ്ടായിരുന്നു. 

Tags:    
News Summary - TN boy suffering from polio stands first on NMMS merit list, targets NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.