അഭിഷേക്​ ബാനർജി ഇന്ന്​ ത്രിപുര​യിൽ; തൃണമൂലി​െൻറ പോസ്​റ്ററുകൾ ബി.ജെ.പി നശിപ്പിച്ചതായി പരാതി

അഗർത്തല: തൃണമൂൽ കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ ബാനർജിയുടെ ത്രിപുര സ​ന്ദർശനത്തിന്​ മുന്നോടിയായി സ്​ഥാപിച്ചിരുന്ന പോസ്​റ്ററുകൾ ബി.ജെ.പി പ്രവർത്തകർ നശിപ്പിച്ചതായി പരാതി.

തിങ്കളാഴ്​ചയാണ്​ തൃണമൂൽ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറിയുടെ ത്രിപുര സന്ദർശനം. നിയമസഭ തെരഞ്ഞെടുപ്പിന്​ മു​േന്നാടിയായി ത്രിപുരയിൽ പാർട്ടി പിന്തുണ വിപുലീകരിക്കുകയാണ്​ ലക്ഷ്യം. 2023ലാണ്​ ത്രിപുര തെരഞ്ഞെടുപ്പ്​.

അഭിഷേകി​െൻറ സന്ദർശനത്തിന്​ മുന്നോടിയായി സ്​ഥാപിച്ചിരുന്ന പോസ്​റ്ററുകൾ മുഴുവൻ കീറിയെറിഞ്ഞതായി തൃണമൂൽ പ്രവർത്തകർ ആരോപിച്ചു. 'ത്രിപുര സർക്കാറി​െൻറ ഗുണ്ടായിസത്തി​െൻറ ഞെട്ടിക്കുന്ന പ്രകടനം. ബി.ജെ.പിയുടെ കാര്യം വരു​േമ്പാൾ നിഷ്​കരുണം ജനാധിപത്യത്തോടുള്ള അനാദരവ്​ വ്യക്തമാക്ക​​​​ുന്നത്​ കാണാം' -എന്നായിരുന്നു ത്രിപുര തൃണമൂലി​െൻറ ട്വീറ്റ്​.

ത്രിപുരയിൽനിന്ന്​ ഞങ്ങളെ തുടച്ചുമാറ്റാൻ നിങ്ങൾക്ക്​ ശ്രമിക്കാം, എന്നാൽ ജനങ്ങളുടെ മനസിൽനിന്ന്​ അത്​ സാധിക്കില്ലെന്നും അവർ പറഞ്ഞു.

തിങ്കളാഴ്​ച ത്രിപുര സന്ദർശിക്കുന്ന അഭിഷേക്​ ത്രിപുരേശ്വരി ക്ഷേത്രത്തിൽ പ്രാർഥന നടത്തും. തുടർന്ന്​ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്​ച നടത്തുമെന്നാണ്​ വിവരം. 

Tags:    
News Summary - TMC posters vandalised ahead of Abhishek Banerjee’s Tripura visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.