????????????? ?????????? ?????????? ???????? ?????????????????? ?????????????????? ?????? ????????????? ????? ?????????????????

തിരുച്ചിയില്‍ സ്ഫോടക വസ്തു ഫാക്ടറിയില്‍ പൊട്ടിത്തെറി; 20 മരണം

കോയമ്പത്തൂര്‍: തിരുച്ചിയില്‍ സ്വകാര്യ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ 20 തൊഴിലാളികള്‍ മരിച്ചു. 17 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ തിരുച്ചി തുറയൂര്‍ ഉപിലിപാളയം മുരിങ്കംപട്ടിയിലെ ‘വെട്രിവേല്‍ എക്സ്പ്ളോസീവ്സ്’ ഫാക്ടറിയുടെ ഗോഡൗണിലായിരുന്നു സ്ഫോടനം. ക്വാറികളില്‍ പാറകള്‍ പൊട്ടിക്കാനും മറ്റും ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളവയാണ് നിര്‍മിച്ചിരുന്നത്. സ്റ്റിക്കുകളുടെ ശേഖരം ഗോഡൗണിലേക്ക് മാറ്റവെ ഒരു പെട്ടി താഴെ വീണതാവാം അപകടകാരണമായതെന്ന് സംശയിക്കുന്നു.

സ്ഫോടനത്തിന്‍െറ പ്രകമ്പനം ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഗോഡൗണ്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പലരുടെയും ശരീരഭാഗങ്ങള്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറി. പലതും മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമായി തൂങ്ങിക്കിടന്നു. വെടിമരുന്ന് നിര്‍മാണ കേന്ദ്രത്തിന്‍െറ സുരക്ഷിതത്വം സംബന്ധിച്ച് ജില്ല കലക്ടര്‍ക്കും മറ്റും നേരത്തേ പരാതി നല്‍കിയിരുന്നു.

Tags:    
News Summary - Tiruchirappalli: Massive fire breaks out at fireworks factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.