Posted On
date_range Updated On
date_range ഡൽഹിയിൽ നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം തകർന്നു; ഒരാൾക്ക് പരിക്ക്
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ സിതാറാം ബസാറിന് സമീപത്തുള്ള ചൗരി ബസാറിലാണ് അപകടം നടന്നത്.
കെട്ടിടത്തിനുള്ളിൽ നിർമാണ ജോലിക്കാർ അകപെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഡൽഹി ഫയർ സർവീസിൽ നിന്നുള്ള അഞ്ച് യൂനിറ്റ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവം നടക്കുേമ്പാൾ മൂന്നു തൊഴിലാളികൾ കെട്ടിടത്തിനകത്തുണ്ടായിരുന്നു. അവർ രക്ഷപ്പെട്ടതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾ വീണ് പരിക്കേറ്റ സമീപവാസിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനധികൃതമായാണ് കെട്ടിടം നിർമിച്ചതെന്ന് ചുണ്ടിക്കാട്ടി മുനിസിപ്പൽ അധികൃതർ കെട്ടിടമുടമക്ക് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.