മഹാസമുന്ദ് (ഛത്തിസ്ഗഢ്): 13കാരിയെ ക്രൂരമായി മർദിച്ച് കത്തുന്ന മരക്കഷ്ണം വായിൽ കുത്തിയിറക്കി ക്രൂരത. ഛത്തിസ്ഗഢിലെ മഹാസമുന്ദ് ജില്ലയിലെ പതേരപാലി ഗ്രാമത്തിലെ ജയ് ഗുരുദേവ് മാനസ് ആശ്രമത്തിലാണ് സംഭവം.
ഫെബ്രുവരി 24നാണ് ക്രൂരത നടന്നത്. ഫെബ്രുവരി 28ന് പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ആശ്രമമേധാവിയടക്കം മൂന്നുപേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യത്തിന് മന്ത്രവാദ ചികിത്സക്ക് കൊണ്ടുവന്നതായിരുന്നു പെൺകുട്ടിയെ. പ്രതികളായ മൂന്നുപേരും വ്യാഴാഴ്ച അറസ്റ്റിലായതായി സബ് ഡിവിഷനൽ പൊലീസ് ഓഫിസർ അജയ് ത്രിപാഠി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.