Posted On
date_range Updated On
date_range തെലങ്കാനയിൽ വാഹനാപകടം; പിഞ്ചു കുഞ്ഞുൾപെടെ മൂന്ന് മലയാളികൾ മരിച്ചു
ഹൈദരാബാദ്: ബിഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സംഘം തെലങ്കാനയിൽ അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ ഒന്നര വയസുകാരിയായ കുഞ്ഞും ഉൾപെടുന്നു. നിസാമാബാദിൽ ലോറിക്ക് പിറകിൽ കാറിടിച്ചായിരുന്നു അപകടം.
കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്), ഡ്രൈവർ മംഗളൂരു സ്വദേശി സ്റ്റാൻലി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ അനീഷിൻെറ ഭാര്യക്കും മൂത്ത മകൾക്കും പരിക്കേറ്റു. കാറിൻെറ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും ഗുരുതര പരിക്കുകളോട സമീപത്തെ ആശുപത്രിയി്യൽ പ്രവേശിപ്പിച്ചു.
മുന്ന് കാറുകളിലായി കേരളത്തിലേക്ക് പുറപ്പെട്ട സംഘത്തോടൊപ്പം അനീഷിൻെറ സഹോദരനും ഉണ്ടായിരുന്നു. ബീഹാറിലെ സ്കൂളിലെ അധ്യാപകരാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.