Posted On
date_range Updated On
date_range ഡൽഹിയിൽ മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. ക്രൈംബ്രാഞ്ച് അഡീഷണൽ സി.പി അജിത് കുമാർ സിംഗ്ല, ഡി.സി.പി (മെട്രോ) മഞ്ജീത്, അഡീഷണൽ ഡി.സി.പി (ഈസ്റ്റ് ഡിസ്ട്രിക്ട്) രാകേഷ് പവേരിയ എന്നിവരെയാണ് തസ്തിക മ ാറ്റി നിയമിച്ചത്. ഡൽഹി ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്.
അജിത് കുമാർ സിംഗ്ലയെ സ്പെഷ്യൽ ബ്രാഞ്ച് അഡീഷണൽ സി.പിയായാണ് നിയമിച്ചിട്ടുള്ളത്. മഞ്ജീതിനെ അഡീഷണൽ ഡി.സി.പി (ഈസ്റ്റ് ഡിസ്ട്രിക്ട്)യായും രാകേഷ് പവേരിയയെ ക്രൈംബ്രാഞ്ച് ഡി.സി.പിയായുമാണ് നിയമിച്ചത്.
റെയിൽവേ ഡി.സി.പി ഹരീന്ദർ കുമാർ സിങ് മെട്രോ ഡി.സി.പിയുടെ ചുമതല വഹിക്കുമെന്നും ഡൽഹി സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.