ബംഗളൂരുവിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ബംഗളൂരു: നഗരത്തിലെ മൂന്ന് പ്രമുഖ ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രമുഖ ഹോട്ടലായ ദ ഒട്ടെറയുൾപ്പെടെ മൂന്ന് ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണിയെന്ന് ഡി.സി.പി അറിയിച്ചു. പരാതി ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. ഹോട്ടലുകളിൽ ബോംബ് നിർവീര്യ സ്ക്വാഡിനെയും ബോംബ് കണ്ടെത്താനുള്ള സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിനു നേരെ ബോംബ് ഭീഷണി സന്ദേശമുണ്ടായിരുന്നു. പരിശോധനയിൽ അത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ ഡൽഹി, ജയ്പൂർ, ഉത്തർപ്രദേശ്, ബംഗളൂരു തുടങ്ങി നിരവധി പ്രദേശങ്ങളിലെ സ്കൂളുകളിൽ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചിരുന്നു. ഇത് ആളുകളെ ഭയചകിതരാക്കുകയും ചെയ്തു. അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഡൽഹി ഹൈകോടതി വിശദീകരണം തേടിയിരുന്നു. തുടർന്ന് ഡൽഹി പൊലീസ് മേയ് 17ന് റിപ്പോർട്ട് സമർപ്പിച്ചു. നഗരത്തിലുടനീളം അഞ്ച് ബോംബ് നിർവീര്യ സ്ക്വാഡുകളെയും 18 ബോംബ് കണ്ടെത്തുന്ന സംഘത്തെയും വിന്യസിച്ചിട്ടുണ്ടെന്നും ​ഡൽഹി പൊലീസ് അറിയിച്ചു.

Tags:    
News Summary - Three hotels in Bengaluru receive bomb threat emails, bomb squad dispatched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.