ഭുവനേശ്വര്‍: ഒഡിഷയിൽ ജഗന്നാഥന്റെ രഥം വലിക്കുന്ന ചടങ്ങിനിടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. കിയോഞ്ജര്‍ ജില്ലയിലെ രണ്ടുപേരും കൊരാപുട്ട് ജില്ലയിലെ ഒരാളുമാണ് മരിച്ചത്. ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റായിരുന്നു മരണം. ജുഗല്‍ കിഷോര്‍ ബാരിക്, ബരുണ്‍ ഗിരി, ബിശ്വനാഥ് നായിക് എന്നിവരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
വൈദ്യുതി വിതരണ കമ്പനിക്കെതിരെ വിമര്‍ശനമുന്നയിച്ച് രഥയാത്ര കമ്മിറ്റി രംഗത്തെത്തി. കമ്പനിയാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് കമ്മിറ്റിയുടെ ആരോപണം. വിഷയത്തില്‍ സംഘം കോരാപുട്ട് സദര്‍ പൊലീസില്‍ പരാതി നല്‍കി. രഥം വലിക്കുന്ന സമയത്ത് വൈദ്യുതി വിതരണം നിര്‍ത്തിവെക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് കമ്പനി പാലിച്ചില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
അതേസമയം അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
പുരിയില്‍ രഥയാത്ര ചടങ്ങിനിടെ പൊലീസുകാരുള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.