ഉത്തരാഖണ്ഡിൽ കനത്ത മഴ; മൂന്ന് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മഴ മൂലം ഉണ്ടായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. മൂന്നും മുങ്ങിമരണങ്ങളാണ്. രുദ്രപ്രയാഗ് ജില്ലയിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കടകൾ മണ്ണിനടിയിലായതായി സംസ്ഥാന അടിയന്തര ഓപറേഷൻ സെന്റർ അറിയിച്ചു.

ഡെറാഡൂണിൽ തിങ്കളാഴ്ച രാത്രിയിൽ കനത്ത മഴ തുടർന്ന് ജില്ലe ഭരണകൂടം സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. നൈനിറ്റാൾ, ചമ്പാവത്, ബാഗേശ്വർ ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴക്കും ഉധം സിങ് നഗർ, പൗരി, ഡെറാഡൂൺ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ബജ്പൂരിലെ ലെവ്ദ നദിയിലും അതിൽ നിന്ന് ഉത്ഭവിക്കുന്ന അരുവികളിലും ജലനിരപ്പ് ഉയർന്നതോടെ ഞായറാഴ്ച ഉധം സിങ് നഗർ ജില്ലയിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യം നിലനിന്നിരുന്നു. റാംപൂർ-നൈനിറ്റാൾ പ്രധാന റോഡിലെ ഇന്ദ്ര കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളെയും ചക്കർപൂർ, ലഖൻപൂർ, മുരിയ പിസ്റ്റർ, ബർഹൈനി ഗ്രാമങ്ങളിൽ താമസിക്കുന്നവരെയും ഇത് ബാധിച്ചിട്ടുണ്ട്.

അതേസമയം, ഈ മൺസൂൺ സീസണിൽ ഇതുവരെ 252 പേർ മരിച്ചതായി മധ്യപ്രദേശ് സർക്കാർ അറിയിച്ചു. കൂടുതലും മുങ്ങിമരണങ്ങളാണ്. സംസ്ഥാനത്തുടനീളം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ വഴി ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് 3,628 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ജില്ല കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് കണക്കുകൾ പങ്കുവെച്ചത്. 

Tags:    
News Summary - Three dead as heavy rains lash Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.