ഇന്ദോർ: 30 മണിക്കൂർ നീണ്ടുനിന്ന മെഗാ ട്രാഫിക് ജാമിൽ മധ്യപ്രദേശിൽ ജീവൻ നഷ്ടമായത് മൂന്ന് പേർക്ക്. എട്ട് കിലോമീറ്റർ ദൂരത്തിൽ ഇന്ദോർ-ദേവാസ് ഹൈവേയിലാണ് ട്രാഫിക് ജാമുണ്ടായത്. വ്യാഴ്ചയും വെള്ളിയാഴ്ചയും ട്രാഫിക് കുരുക്ക് നീണ്ടുനിന്നിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് 4000 വാഹനങ്ങൾ കുടുങ്ങിയ ഗതാഗതകുരുക്ക് തുടങ്ങിയത്. ഹൈവേയിലെ നിർമാണപ്രവർത്തനവും പലയിടത്തും വെള്ളം കയറിയതുമാണ് ഗതാഗതകുരുക്കിനുള്ള പ്രധാനകാരണം. ഗതാഗത കുരുക്ക് മൂലം ആദ്യമരണം റിപ്പോർട്ട് ചെയ്തത് വ്യാഴാഴ്ച വൈകീട്ടോടെയാണ്.
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ സന്ദീപ് പട്ടേൽ(32) ആണ് ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി ആദ്യം മരിച്ചത്. സന്ദീപിന് നെഞ്ചുവേദനയാണെന്ന് പറഞ്ഞു. ഞങ്ങൾ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഗതാഗതകുരുക്കിൽ കുടുങ്ങി. തുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സന്ദീപ് പട്ടേൽ മരിച്ചിരുന്നുവെന്ന് ബന്ധു സതീഷ് പട്ടേൽ പറഞ്ഞു.
കമാൽ പഞ്ചൽ ആണ് മരിച്ച രണ്ടാമാൻ. ബിജാപ്പൂരിൽ നിന്നുള്ള ഇയാൾക്ക് ട്രാഫിക്കിൽ ബ്ലോക്കിൽ കിടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നുവെന്ന് മകൻ വിജയ് പഞ്ചൽ പറഞ്ഞു. അർബുദ രോഗിയായ ബൽറാം പട്ടേലാണ് ട്രാഫിക് ബ്ലോക്കിൽ മരിച്ച മൂന്നാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.