Posted On
date_range Updated On
date_range ബീഫ് കടത്തിയെന്ന് ആരോപിച്ച് ആക്രമണം: മൂന്ന് ഗോരക്ഷക ഗുണ്ടകൾ പിടിയിൽ
ഫരീദാബാദ് (ഹരിയാന): പശുവിറച്ചി കടത്തിയെന്ന് ആരോപിച്ച് അഞ്ച് യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിൽ മൂന്ന് ഗോരക്ഷക ഗുണ്ടകൾ അറസ്റ്റിൽ. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഫത്തേപൂർ ബിലൂച്ചിൽനിന്ന് പഴയ ഫരീദാബാദിലേക്ക് ഒാേട്ടാറിക്ഷയിൽ പോത്തിറച്ചിയുമായി പോയ യുവാക്കളെയാണ് ബാജ്രി ഗ്രാമത്തിൽ 20ഒാളം ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഗോവധ നിരോധന നിയമമടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
എന്നാൽ, പ്രാഥമിക പരിശോധനയിൽ യുവാക്കൾ െകാണ്ടുപോയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് ഒാേട്ടാ ഡ്രൈവർ ആസാദ് നൽകിയ പരാതിപ്രകാരം ആക്രമികൾക്കെതിരെ കേസെടുത്തത്. ബാജ്രി ഗ്രാമവാസികളായ ലഖാൻ, ദിലീപ്, രാംകുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് മുജേശർ എ.സി.പി രാധാശ്യാം അറിയിച്ചു. പിടികൂടിയവരെ ചോദ്യംചെയ്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി കൂടുതൽ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.