ബേക്കറിയിൽ കഞ്ചാവ്​ കേക്ക് വിറ്റതിന്​ മൂന്നു​പേർ അറസ്​റ്റിൽ; ഇന്ത്യയിലെ ആദ്യത്തെ കേസ്​

മുംബൈ: നഗരത്തിലെ ബേക്കറി വഴി കഞ്ചാവ്​ നിറച്ച കേക്ക്​ വിറ്റതിന്​ സ്​ത്രീ ഉൾപ്പെടെ മൂന്നുപേരെ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്​റ്റ്​ ചെയ്​തു. പുതുതലമുറയിൽ ഇത്തരം കേക്കുകളുടെ ഉപയോഗം വർധിച്ചതോടെയാണ്​ ഉദ്യോഗസ്​ഥർ അന്വേഷണം നടത്തിയത്​.

കഞ്ചാവ്​ ചേർത്താണ്​ കേക്കുൾ തയാറാക്കിയിരുന്നത്​. ഭക്ഷ്യയോഗ്യമായ കഞ്ചാവ്​ കേക്ക് നിർമിച്ചതിന്​ ഇന്ത്യയിലെ ആദ്യത്തെ കേസാണ് ഇതെന്ന് എൻ‌.സി.‌ബി മുംബൈ പറഞ്ഞു. റെയ്​ഡിൽ 830 ഗ്രാം കേക്കും 160 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ശനിയാഴ്​ച രാത്രി മലാഡ്​ ഭാഗത്തുനിന്നാണ്​​ കേക്കുൾ കണ്ടെത്തിയത്​​. പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്​. ഇവിടെനിന്ന്​ ആരാണ്​ ഇത്തരം കേക്കുകൾ വാങ്ങുന്നത്​, ഇതിന്​ പിന്നിലെ ബുദ്ധികേന്ദ്രം ആരാണ്​ തുടങ്ങിയ കാര്യങ്ങളിലാണ്​ അന്വേഷണം നടക്കുന്നത്​. 

Tags:    
News Summary - Three arrested for selling cannabis cake at bakery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.