നിതിൻ ഗഡ്കരിക്ക് വധഭീഷണി കർണാടകയിലെ ജയിലിൽനിന്ന്; വിളിച്ചത് കുപ്രസിദ്ധ ഗുണ്ടാനേതാവ്

നാഗ്പൂര്‍: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി കോള്‍ വന്നത് കര്‍ണാടകയിലെ ജയിലില്‍നിന്ന്. കുപ്രസിദ്ധ ഗുണ്ടാനേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് ബെളഗാവി ജയിലിൽനിന്ന് മന്ത്രിയുടെ നാഗ്പൂർ ഓഫിസിലെ ബി.എസ്.എൻ.എൽ ലാൻഡ് ലൈനിലേക്ക് വിളിച്ച് മൂന്നു തവണ വധഭീഷണി മുഴക്കിയത്.

ബെളഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് നാഗ്പൂര്‍ കമീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. ജയിലിനുള്ളിൽ അനധികൃതമായി ഫോൺ ഉപയോഗിച്ചാണ് ഇദ്ദേഹം വിളിച്ചത്. നാഗ്പൂര്‍ പൊലീസ് അന്വേഷണത്തിനായി ബെളഗാവി ജയിലിലേക്ക് തിരിച്ചിട്ടുണ്ട്.

ജയിൽ അധികൃതർ ജയേഷ് കാന്തയിൽനിന്ന് ഒരു ഡയറി പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി നാഗ്പൂർ പൊലീസ് നടപടി സ്വീകരിക്കും. ശനിയാഴ്ച രാവിലെ 11.25, 11.32, ഉച്ചക്ക് 12.32 സമയത്തായിരുന്നു ഫോൺകോളുകൾ. ഗഡ്കരിയെ വധിക്കുമെന്നും ഓഫിസ് തകർക്കുമെന്നുമായിരുന്നു ഭീഷണി. പിന്നാലെ ഓഫിസ് പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

Tags:    
News Summary - Threat calls to Nitin Gadkari's office made by jailed gangster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.