വോട്ട് മോഷ്ടിച്ചവർ ഇപ്പോൾ പെട്രോൾ മോഷ്ടിക്കുന്നു -കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഇ20 ഇന്ധന (20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍) നയത്തിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് കോൺഗ്രസ്. വോട്ട് ചോരി (വോട്ട് മോഷണം) നടത്തിയവർ ഇപ്പോൾ ​പെട്രോൾ ചോരി (പെട്രോൾ മോഷണം) ആണ് നടത്തുന്നതെന്ന് കോൺഗ്രസ് ​വർക്കിങ് കമ്മിറ്റി അംഗവും മീഡിയ കൺവീനറുമായ പവൻ​ ഖേര പറഞ്ഞു.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള സിയാൻ അഗ്രോ ഇൻഡസ്ട്രീസ് ആണ് പ്രധാന എഥനോൾ വിതരണക്കാർ. മറ്റൊരു മകൻ സാരാങ് ഗഡ്കരി മാനസ് അഗ്രോ ഇൻഡസ്ട്രീസിന്റെ ഡയറക്ടറാണ്.

സിയാൻ അഗ്രോയുടെ വരുമാനം 2024 ജൂണിൽ 18 കോടിയിൽനിന്ന് ജൂൺ 2025ൽ 523 കോടിയായി വർധിച്ചു. കമ്പനിയുടെ ഓഹരി വില 2025 ജനുവരിയിൽ 37.45 രൂപയിൽനിന്ന് ആഗസ്റ്റിൽ 638 രൂപയായെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Those who stole votes are now stealing petrol - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.