രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ 46 ശതമാനം പേരും 60 വയസിൽ താഴെയുള്ളവർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച 46 ശതമാനം പേരും 15നും 60 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്ന്​​ ആരോഗ്യമന്ത്രാലയം. രാജ്യത്തുണ്ടായ 21,129 മരണങ്ങളിൽ 9,720 എണ്ണവും 15നും 60നും ഇടയിൽ പ്രായമുള്ളവരാണ്​. 

കോവിഡ്​ ബാധിച്ച്​ മരിച്ച മൂന്ന്​ ശതമാനം ആളുകൾ 15നും 29നും ഇടയിൽ പ്രായമുള്ളവരാണ്​. 30നും 44നും ഇടയിൽ പ്രായമുള്ള 11 ശതമാനം പേരും കോവിഡ്​ ബാധിച്ച്​ മരിച്ചു. 53 ശതമാനം പേരാണ്​ 60 വയസിന്​ മുകളിൽ പ്രായമുള്ളവരെന്നും ആരോഗ്യമന്ത്രാലയത്തി​​​െൻറ കണക്കുകളിൽ നിന്ന്​ വ്യക്​തമാകും. 

14നും 44 വയസിനുമിടയിലുള്ള കോവിഡ്​ രോഗികളിൽ മരണനിരക്ക്​ 15 ശതമാനമാണ്​. ഇന്ത്യയിലെ കോവിഡ്​ മരണങ്ങളിൽ 85 ശതമാനവും 45 വയസിന്​ മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Those Below Age of 60 Have Accounted for 46% of Covid-19 Deaths So Far, Says Health Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.