തൂത്തുക്കുടി: ഇത്തവണ പ്ലസ് ടു റിസൾട്ട് വന്നപ്പോൾ സ്നോലിന് 83 ശതമാനം മാർക്ക്. നിയമപഠനത്തിന് ചേരണമെന്ന മോഹവുമായാണ് ഇത്തവണയും സമരത്തിന് പുറപ്പെട്ടത്. പതിവുപോലെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു സമരം. പക്ഷേ, സ്നോലിൻ ഇല്ലാതെയാണ് സമരത്തിന് പോയവർ മടങ്ങിയത്.
കലക്ടറേറ്റിന് മുന്നിൽ നടന്ന പൊലീസ് വെടിവെപ്പിൽ സ്നോലിൻ മടങ്ങി. പക്ഷേ, സ്നോലിെൻറ മൃതദേഹം രാത്രി വൈകുംവരെ പോസ്റ്റ്മോർട്ടം നടത്തി വിട്ടുകിട്ടിയിട്ടില്ല. ജെക്സൺ-വനിത ദമ്പതികളുടെ ഏകമകളാണ് സ്നോലിൻ. ഹാൽഡിനും മാക്കുമാണ് ഇവരുടെ മറ്റ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.