ബംഗളൂരു: മൺസൂൺ കാലത്താണ് വെള്ളച്ചാട്ടങ്ങൾ പൊതുവേ മനോഹരമാവാറ്. ഇപ്പോൾ അത്തരത്തിലൊരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. കർണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ മഴക്കാല ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
മുൻ നോർവീജിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ എറിക് സോലിയവും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. രാഘു എന്ന ട്വിറ്റർ യൂസറിന് ക്രെഡിറ്റ് നൽകിയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇത് നയാഗ്ര വെള്ളച്ചാട്ടമല്ല, കർണാടകയിലെ ഷിമോഗ ജില്ലയിലെ ജോഗ വെള്ളച്ചാട്ടമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഏകദേശം 18 ലക്ഷം ആളുകളാണ് ട്വിറ്ററിൽ ജോഗ് വെള്ളച്ചാട്ടത്തിന്റെ വിഡിയോ കണ്ടത്. ആയിരക്കണക്കിന് പേർ വിഡിയോ ലൈക്ക് ചെയ്യുകയും നൂറുക്കണക്കിന് പേർ ഇത് റീ-ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഡിയോ പങ്കുവെച്ചവരെല്ലാം വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മഹാരാഷ്ട്രയിലെ നാനേഗാട്ട് വെള്ളച്ചാട്ടത്തിന്റെ വിഡിയോയും ഇത്തരത്തിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.