ന്യൂഡൽഹി: അടുത്ത ഒന്നരവർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് ജോലിനൽകുമെന്നുള്ള കേന്ദ്രത്തിന്‍റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കപടവാഗ്ദാനം നൽകുന്നവരുടെ സർക്കാറാണിതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതികൾ വഴി 10 ലക്ഷം പേർക്ക് തൊഴിൽ നൽകണമെന്ന് സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും മോദി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്‍റെ പ്രതികരണം. എട്ട് വർഷം മുമ്പ് പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ചതുപോലെ ഇപ്പോൾ 10 ലക്ഷം സർക്കാർ ജോലികൾ നൽകുമെന്നാണ് വാഗ്ദാനമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. തൊഴിലവസരങ്ങൾക്ക് പകരം വാർത്തകൾ സൃഷ്ടിക്കുന്നതിലാണ് പ്രധാനമന്ത്രിക്ക് പ്രാഗത്ഭ്യമെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.