Posted On
date_range Updated On
date_range ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തിൽ മോഷണം
ഭോപാൽ: ബി.ജെ.പി എം.പിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലെ കൊട്ടാരത്തിൽ മോഷണം. മധ്യപ്രദേശിലെ ജയ് വിലാസ് കൊട്ടാരത്തിലാണ് മോഷണം.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാത്രിയാണ് ജയ് വിലാസ് കൊട്ടാരത്തിലെ റാണി മഹലിൽ മോഷണം നടന്നതെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു. പൊലീസും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ്ക്കളും കൊട്ടാരത്തിലെത്തി പരിശോധന നടത്തി.
എന്താണ് മോഷണം പോയതെന്നോ, എത്ര മോഷ്ടാക്കളാണ് അകത്ത് കയറിയതെന്നോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റാണി മഹലിന്‍റെ വെന്‍റിലേറ്ററിലൂടെയാണ് മോഷ്ടാക്കൾ അകത്തുകടന്നതായാണ് നിഗമനം.
ഇതിനുമുമ്പ് ബാങ്കായാണ് ഇവിടം ഉപയോഗിച്ചിരുന്നത്. ഇവിടത്തെ വസ്തുക്കൾ നശിപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.