ബി.ജെ.പി നേതാക്കൾ ആദ്യം സ്വന്തം പാർട്ടിയുടെ ചരിത്രം പഠിക്കട്ടെ -ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പി നേതാക്കൾ ആദ്യം സ്വന്തം പാർട്ടിയുടെ ചരിത്രം പഠിക്കട്ടെയെന്ന ഖാർഗെ പറഞ്ഞു. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ബി.ജെ.പിയെന്ന് ഖാർഗെ പറഞ്ഞു.

മോദിയുടെ മനസിൽ ഹിന്ദു-മുസ്‍ലിം, രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കൽ, സമൂഹത്തെ തകർക്കൽ എന്നിവ മാത്രമേയുള്ളു. മോദി ഞങ്ങളുടെ പ്രകടന പത്രിക ശരിക്ക് വായിച്ചിട്ടില്ല. ഞങ്ങൾ പ്രകടനപത്രികയിൽ യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറയുന്നുണ്ട്. സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം നൽകുമെന്ന് പറയുന്നു. കർഷകർക്ക് താങ്ങുവില ഉറപ്പാക്കുമെന്നും കോൺഗ്രസിന്റെ പ്രകടനപത്രികയിലുണ്ട്. ഇതിൽ എവിടെയാണ് മുസ്‍ലിം ലീഗെന്ന് ഖാർഗെ ചോദിച്ചു.

ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലീം ലീ​ഗാണെന്നും കോൺ​ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീ​ഗിന്റെ സ്റ്റാമ്പുണ്ടെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവന. ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽ നിന്നും അഭിലാഷങ്ങളിൽ നിന്നും കോൺഗ്രസ് പൂർണമായും മാറി നിൽക്കുന്നുവെന്ന് അവർ പുറത്തിറക്കിയ പ്രകടന പത്രിക തെളിയിക്കുന്നു. അതിൽ മുസ്‍ലിം ലീഗിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു, അവശേഷിക്കുന്ന ഭാഗം പൂർണമായും ഇടതുപക്ഷ സ്വാധീനത്തിലാണ്. സ്വാതന്ത്ര്യ സമരകാലത്തെ മുസ്‍ലിം ലീഗിന്റെ ചിന്തകളാണ് ഇന്നത്തെ കോൺഗ്രസ് പ്രകടന പത്രികയിലും പ്രതിഫലിക്കുന്നത്. ബി.ജെ.പി സർക്കാർ ഒരു വിവേചനവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സർക്കാർ പദ്ധതികൾ എല്ലാ വിഭാഗക്കാരിലും എത്തിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

Tags:    
News Summary - "They should read their own history": Kharge slams PM Modi over 'Muslim League' jibe at Congress manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.