400 മീറ്റർ യാത്രക്ക് ടൂറിസ്റ്റിൽ നിന്ന് വാങ്ങിയത് 18,000 രൂപ; മുബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ; ലൈസൻസ് റദ്ദാക്കാനും നടപടി

മുംബൈ: യു.എസിൽ നിന്നുള്ള വിദേശ സഞ്ചാരിയിൽ നിന്ന് അമിത ചാർജ് ഈടാക്കിയ ടാക്സി ഡ്രൈവർ ദേശ് രാജ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെറും 400 മീറ്റർ യാത്രക്ക് 18,000 രൂപയാണ് ഡ്രൈവർ ഈടാക്കിയത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരിയെ തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിലെത്തിക്കാനാണ് അന്യായ തുക ചാർജായി ഈടാക്കിയത്.

യാത്രക്കാരി തന്‍റെ അനുഭവം സോഷ്യൽമീഡിയയിൽ കുറിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് എഫ്.ഐ.ആർ ഫയൽ ചെയ്തു. ടാക്സി ഡ്രൈവർ യാത്രക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി 20 മിനിട്ട് അന്ധേരിക്ക് ചുറ്റും കാറോടിച്ച ശേഷം യാത്ര ആരംഭിച്ച സ്ഥലത്തിനടുത്തുള്ള ഹോട്ടലിലെത്തിച്ചുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Tags:    
News Summary - taxi driver arrested in mumbai for extra charges from tourist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.