പക്ഷേ, ആ വിഡിയോ അവർ ഡിലീറ്റ്​ ചെയ്യാൻ മറന്നുപോയി -പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം കൂടുതലാണെന്ന്​ വിമർശിച്ച നിതി ആയോഗ്​ സി.ഇ.ഒ അമിതാഭ് കാന്ത്​ പ്രസ്​താവന നിഷേധിച്ചതിനുപിന്നാലെ വിവാദ പ്രസംഗത്തി​െൻറ വിഡിയോ പുറത്തു​വിട്ട്​ അഡ്വ. പ്രശാന്ത്​ ഭൂഷൺ. ''ഗോഡി മീഡിയ അദ്ദേഹത്തി​െൻറ പ്രസ്താവന പിൻവലിച്ചെങ്കിലും അവർ ഈ വീഡിയോ ഡിലീറ്റ്​ ​െചയ്യാൻ മറന്നു''വെന്ന അടിക്കുറിപ്പോടെയാണ്​ പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തത്​.

''നമുക്ക്​ ജനാധിപത്യം വളരെ കൂടുതലാണ്​. അതിനാൽ ഖനനം, കാർഷികം തുടങ്ങിയ മേഖലകളിൽ കടുത്ത പരിഷ്കാരം നടപ്പാക്കാൻ കഴിയുന്നില്ല എന്ന്​ നിതി ആയോഗ്​ സി.ഇ.ഒ അമിതാഭ് കാന്ത്​ പറയുന്നു. പിന്നീട് വിമർശനമുയർന്നപ്പോൾ പറഞ്ഞത്​ അദ്ദേഹം നിഷേധിച്ചു. ഗോഡി മീഡിയ അദ്ദേഹത്തി​െൻറ വിവാദ പ്രസ്താവന പിൻവലിച്ചു. പക്ഷേ അവർ ഈ വീഡിയോ ഡിലീറ്റ്​ ചെയ്യാൻ മറന്നു!'' എന്നായിരുന്നു പ്രശാന്ത്​ ഭൂഷ​െൻറ കുറിപ്പ്​.

'സ്വരാജ്യ മാസിക' സംഘടിപ്പിച്ച വെർച്വൽ പരിപാടിയിലാണ്​ അമിതാഭ് കാന്ത്​ ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ വിമർശിച്ചത്​. ഇന്ത്യയിൽ ജനാധിപത്യം കൂടുതലായതിനാൽ കഠിന പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു പ്രസ്​താവന.

'ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത പരിഷ്കാരങ്ങൾ വളരെ ബുദ്ധിമുട്ടാണ്. ഇവിടത്തെ ജനാധിപത്യം കൂടുതലാണ്​. ഖനനം, കൽക്കരി, തൊഴിൽ, കൃഷി മേഖലകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തി വേണം. കേന്ദ്രസർക്കാർ ഈ ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ട്. കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുക എന്നത് എളുപ്പമല്ല. കാർഷിക മേഖലയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണ്​' അദ്ദേഹം കൂട്ടിച്ചേർത്തു.








Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.