Posted On
date_range Updated On
date_range അവർ രാജ്യദ്രോഹികൾ; തീവ്രവാദിയെന്ന് വിളിച്ചവർക്ക് പ്രജ്ഞയുടെ മറുപടി
ഭോപ്പാൽ: തീവ്രവാദിയെന്ന് വിളിച്ചവർക്ക് മറുപടിയുമായി ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാക്കൂർ. തന്നെ തീവ്രവാദിയെന്ന് വിളിച്ച ഭോപ്പാൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ രാജ്യദ്രോഹികളാണെന്ന് പ്രജ്ഞ പറഞ്ഞു.
മക്ഹനാൽ ചതുർവേദി നാഷണൽ യൂനിവേഴ്സിറ്റിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് പ്രജ്ഞക്കെതിരെ തീവ്രാദി വിളി ഉയർന്നത്. എൻ.എസ്.യു.ഐയാണ് പ്രജ്ഞ ക്യാമ്പസിലെത്തിയപ്പോൾ തീവ്രവാദി തിരികെ പോകണമെന്ന് മുദ്രാവാക്യം മുഴക്കിയത്.
അവർ എം.പിയെ തീവ്രവാദിയെന്ന് വിളിച്ചു ഇത് നിയമവിരുദ്ധവും അച്ചടക്കലംഘനവുമാണ്. ഒരു വനിത എം.പിക്കെതിരെയാണ് മോശം പരാമർശം നടത്തിയിരിക്കുന്നത്. അവർ രാജ്യദ്രോഹികളാണെന്നും ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രജ്ഞ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.