'ആ ഷൂവിൽ എന്തോ ഉണ്ട്' കുൽഭൂഷന്‍റെ ഭാര്യയുടെ ചെരിപ്പ് തിരിച്ച് നൽകാത്തതിനെക്കുറിച്ച് പാകിസ്താൻ

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​ വി​ധി​ക്ക​പ്പെ​ട്ട്​ പാ​കി​സ്​​താ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വുമായുള്ള കൂടിക്കാഴ്ചക്കെത്തിയ ഭാര്യയുടെ ചെരിപ്പ് തിരിച്ചു നൽകാത്തതിന് വിശദീകരണവുമായി പാകിസ്താൻ. സന്ദർശനത്തിന് മുൻപ് ഭാര്യയുടെ താലിമാലയടക്കമുള്ള ആഭരണങ്ങളും പൊട്ടും വരെ അഴിച്ചുവാങ്ങിയിരുന്നു. കുൽഭൂഷൻ ജാദവിന്‍റെ ഭാര്യ ചേതൻകുളിന്‍റെ ചെരിപ്പ് വാങ്ങിയെടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ മറ്റൊരു ഷൂ ധരിക്കാനായി നൽകിയിരുന്നു. സന്ദർശനത്തിന് ശേഷം ജാദവിന്‍റെ ഭാര്യ പലതവണ ആവശ്യപ്പെട്ടിട്ടും ചെരിപ്പ് തിരിച്ചുനൽകാത്ത പാകിസ്താന്‍റെ പ്രവൃത്തിയെ ഇന്ത്യ അപലപിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാലാണ് താലിമാലയും വളകളും പൊട്ടും ചെരിപ്പും മാറ്റിയതെന്ന് പാകിസ്താൻ ചൊവ്വാഴ്ച വിശദീകരിച്ചു. ചെരിപ്പിൽ 'എന്തോ ഉണ്ട്' എന്നാണ് പാകിസ്താൻ ഷൂ തിരിച്ചുനൽകാത്തതിന് പാകിസ്താൻ വിശദീകരണം നൽകിയിരിക്കുന്നത്. പാകിസ്താൻ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ഡോൺ ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ക്രി​സ്​​മ​സ്​ ദി​ന​ത്തി​ലാ​ണ്​ ഇ​സ്​​ലാ​മാ​ബാ​ദി​ലെ വി​ദേ​ശ​കാ​ര്യാ​ല​യ​ത്തി​ൽ മാ​താ​വ്​ അ​വ​ന്തി ജാ​ദ​വ്, ഭാ​ര്യ ചേ​ത​ൻ​കു​ൾ എ​ന്നി​വ​ർ​ക്ക്​ ജാ​ദ​വി​നെ കാ​ണാ​ൻ പാ​ക്​ അ​ധി​കൃ​ത​ർ അ​വ​സ​ര​ം ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ, ഒ​രു ചി​ല്ലു​മ​റ​ക്ക്​ ഇ​രു​വ​ശ​വും ഇ​രു​ത്തി, ഇ​ൻ​റ​ർ​കോ​മി​ലൂ​ടെ സം​സാ​രി​ക്കാ​ൻ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​ത്. കൈ ​തൊ​ടാ​ൻ​പോ​ലും അ​വ​സ​ര​മി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ 45 മി​നി​റ്റ്​​ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ്​ ന​ട​ന്ന​ത്. 

ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ച്ച​ത്​ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ര​വീ​ഷ്​​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. പാ​ക്​ അ​ധി​കൃ​ത​ർ മോ​ശം രീ​തി​യി​ൽ പെ​രു​മാ​റി. ഇ​രു​വ​രും വേ​ഷം മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. മാ​തൃ​ഭാ​ഷ​യാ​യ മ​റാ​ത്തി​യി​ൽ സം​സാ​രി​ക്കാ​ൻ മാ​താ​വി​നെ അ​നു​വ​ദി​ച്ചി​ല്ല.  സു​ര​ക്ഷ​യു​ടെ പേ​രി​ൽ സാം​സ്​​കാ​രി​ക​വും മ​ത​പ​ര​വു​മാ​യ വൈ​കാ​രി​ക​​ത​ക​ളെ കു​ത്തി​നോ​വി​ച്ചു എന്ന് ര​വീ​ഷ്​​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - 'There Was Something in Them': Pakistan Defends Confiscating Shoes Worn by Kulbhushan Jadhav's Wife-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.