രാജ്യത്ത് ഡോക്ടർ-ജനങ്ങൾ അനുപാതത്തിൽ ഇന്ത്യയുടെ സ്ഥാനം പരിതാപകരം. 181 രാജ്യങ്ങളുടെ പട്ടികയിൽ 118 ആണ് ഇന്ത്യ. മെഡിക്കൽ സേവന പ്രഫഷനലുകളുടെ (ഡോക്ടർ+നഴ്സ്+മിഡ്വൈഫ്) കാര്യത്തിൽ ഇതിനേക്കാൾ പരിതാപകരം-122 ആണ് ഇന്ത്യയുടെ സ്ഥാനം.
●10,000 പേർക്ക് ഏഴു ഡോക്ടർമാർ എന്നതാണ് ഇന്ത്യയിലെ കണക്ക്. അതായത്, ആയിരത്തിന് 0.7 ഡോക്ടർമാർ മാത്രം.
●1000 പേർക്ക് 4.45 മെഡിക്കൽ സേവന പ്രഫഷനലുകൾ വേണമെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുമ്പോൾ ഇന്ത്യയിലിത് 3.6 പേരാണ്.
● യു.എസിൽ വിവിധ മെഡിക്കൽ സേവന പ്രഫഷനലുകളുടെ ലഭ്യത1000 പേർക്ക് 17 ആണ്. ബ്രസീലിൽ 7.8, ദക്ഷിണാഫ്രിക്കയിൽ 7.1, ഇത്യോപ്യയിൽ 1.3 എന്നിങ്ങനെയുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.