തെലങ്കാന കൊലപാതകം; പ്രതികളെ കുരുക്കിയത് സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷി മൊഴികളും
ഹൈദരാബാദ്: പ്രതികളെ കുരുക്കുന്നതിന് നിർണായക തെളിവുകളായത് സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷി മൊഴികളും. ജൊല്ലു ശിവയും ജൊല്ലു നവിനും യുവതിയുടെ മൃതദേഹം കത്തിക്കുന്നതിന് പെട്രോൾ അന്വേഷിച്ച് ആദ്യം എത്തിയ പമ്പ് ജീവനക്കാർ സംശയം തോന്നിയതിനാൽ പെട്രോൾ നൽകിയില്ല.
പിന്നീട് ബൈക്കിൽ മറ്റൊരു പെട്രോൾ പമ്പിൽ ഇരുവരും എത്തുന്നതും പെട്രോൾ വാങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇവർ ബൈക്കിൽ യാത്രചെയ്യുന്നതിെൻറ ദൃശ്യങ്ങൾ വഴിയിലുള്ള മറ്റു സി.സി.ടി.വിയിലും പതിഞ്ഞിരുന്നു. യുവതിയുടെ പഞ്ചറായ ബൈക്ക് നന്നാക്കുന്നതിന് പ്രതികളിലൊരാൾ കൊണ്ടുപോയ വർക്ക്ഷോപ്പിലെ ജീവനക്കാരെൻറ മൊഴിയും നിർണായകമായി.
പഞ്ചറടക്കുന്നതിന് പകരം കാറ്റടിച്ച് പ്രതി തിരിച്ചുപോയെന്നായിരുന്നു ജീവനക്കാരെൻറ മൊഴി. കൃത്യം നടത്തുന്നതിന് മുമ്പ് പ്രതികൾ മദ്യഷാപ്പിൽ എത്തിയതിെൻറ തെളിവുകളും പൊലീസിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.