ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്താകമാനമുള്ള ട്രെയിനുകളി ൽ മോഷണത്തിന് വിധേയരായ യാത്രക്കാരുടെ എണ്ണം 1.71 ലക്ഷമാണെന്നും ഇതിൽ 201 8 ൽ മാത്രം 36,584 മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെന്നും റെയിൽവേ. മന്ത്രാലയം പുറത്തുവിട്ട 2009നും 2018നും ഇടയിലുള്ള കണക്കുകളിലാണ് ഇൗ വിവരം.
അധികൃതർക്ക് ലഭിച്ച പരാതികളുടെ എണ്ണം മാത്രമാണിത്. പരാതിപ്പെടാത്ത സംഭവങ്ങൾ കണക്കുകൾക്കു പുറത്താണ്. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ റെയിൽവേ സംരക്ഷണ സേനയും സംസ്ഥാന സർക്കാറിന് കീഴിലുള്ള പ്രത്യേകം നിയോഗിക്കപ്പെട്ട പൊലീസുകാരും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ജോലിചെയ്യുന്നുണ്ടെങ്കിലും ഒാരോ വർഷവും മോഷണക്കേസുകൾ കൂടുന്നതായാണ് കണക്ക് സൂചിപ്പിക്കുന്നത്.
ലോകത്തുതന്നെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സംവിധാനമുള്ള ഇന്ത്യയിൽ ദിനംപ്രതി 19,000 ട്രെയിനുകൾ 1.3 കോടി യാത്രക്കാരുമായി സർവിസ് നടത്തുന്നുണ്ട്. ഇതിൽ യാത്രക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.