ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടിൽനിന്ന് മോഷണം നടത്തിയ കേസിൽ വീട്ടുവേലക്കാരിയും അമ്മയും അറസ്റ്റിൽ. ആന്ധ്ര സ്വദേശികളായ 16കാരിയും മാതാവ് പത്മാവതിയുമാണ് അറസ്റ്റിലായത്. വർഷം മുമ്പാണ് പെൺകുട്ടി ഭാനുപ്രിയയുടെ വീട്ടിൽ ജോലിക്ക് ചേർന്നത്. രണ്ടു മാസത്തിലൊരിക്കൽ പത്മാവതി ചെന്നൈയിലെത്തി മകളെ സന്ദർശിക്കുന്നത് പതിവായിരുന്നു. ഇൗ സമയത്ത് പെൺകുട്ടി മോഷണമുതലുകൾ അമ്മയെ ഏൽപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭാനുപ്രിയയും അവരുടെ സഹോദരൻ ഗോപാലകൃഷ്ണനും ഇരുവരെയും വീട്ടിൽ വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച വസ്തുക്കൾ തിരികെ ഏൽപിക്കാമെന്ന് ഉറപ്പുപറഞ്ഞ് സ്വദേശത്തേക്ക് മടങ്ങിയ ഇവർ പിന്നീട് ആന്ധ്രപൊലീസിൽ ഭാനുമതിക്കും സഹോദരനുമെതിരെ പരാതി നൽകുകയായിരുന്നുവത്രെ. പത്ത് പവൻ, ഒരു ലക്ഷം രൂപ, കാമറ, െഎ പാഡ്, രണ്ട് വാച്ചുകൾ തുടങ്ങിയവയാണ് മോഷ്ടിച്ചത്. അറസ്റ്റിലായ പെൺകുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്കയച്ചു. പത്മാവതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.