ടയർ പൊട്ടിത്തെറിച്ചു; എക്സ്പ്രസ് വേയിൽ സ്കോർപിയോ കരണം മറിഞ്ഞത് ആറുതവണ -വിഡിയോ

ന്യൂഡൽഹി: പൂർവാഞ്ചലിലെ എക്പ്രസ് വേയിൽ ടയർ പൊട്ടിയതിനെ തുടർന്ന് ആറ് തവണ സ്കോർപിയോ കരണം മറിഞ്ഞു. ഫെബ്രുവരി ആറിനാണ് സംഭവം നടക്കുന്നത്. ഹൈവേയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞിരുന്നു.

തുടർന്ന് വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കാസിമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് ബെഗുസാരായിയിലേക്ക് പോകുകയായിരുന്ന സ്കോർപിയോ വാഹനത്തിന്റെ ടയർ പൊട്ടി ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

തുടർന്ന് കാർ റോഡിന്റെ മധ്യത്തിൽ ആറ് തവണ മറിയുകയായിരുന്നു. അപകടസമയത്ത് നാല് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കാറിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - The tire burst; Scorpio Karana overturns six times on expressway - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.