സുപ്രീംകോടതി യൂട്യൂബ് ചാനൽ പ്രവർത്തനം പുനരാരംഭിച്ചു

ന്യൂഡൽഹി: ഹാക്ക് ചെയ്യപ്പെട്ട സുപ്രീംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ട് തിരിച്ചുപിടിച്ചു. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലാണ് വെള്ളിയാഴ്ച രാവിലെ ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി സുപ്രീംകോടതി ഔദ്യോഗിക വെബ്സെറ്റിലൂടെ അറിയിച്ചു.

യു.എസ് ആസ്ഥാനമായ ധനകാര്യ കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച എക്‌സ് ആര്‍.പി എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ വിഡിയോകളാണ് ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ചാനലിന്റെ പേര് റിപ്പിള്‍ എന്നാക്കുകയും ചെയ്തിരുന്നു.

ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെയും പൊതുതാൽപര്യമുള്ള കേസുകളുടെയും വാദമാണ് സുപ്രീംകോടതി ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്.

Tags:    
News Summary - The Supreme Court YouTube channel has resumed operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.