ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ ക്രിമിനൽ കേസെടുത്തെന്ന വിവരം തെറ്റാണെന്ന് സുപ്രീംകോടതി. തങ്ങളുടെ വെബ്സൈറ്റിൽ സംഭവിച്ച സാങ്കേതിക പിഴവാണിതെന്ന് സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാർ രാകേഷ് ശർമ പറഞ്ഞു. ഇത് തിരുത്തുന്നതിന് നടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.
2020ൽ നടത്തിയ ട്വീറ്റിെൻറ പേരിൽ സർദേശായിക്കെതിരെ കേസെടുത്തതായാണ് സുപ്രീംകോടതി വെബ്സൈറ്റിൽ വന്നത്. തുടർന്ന് മാധ്യമങ്ങളിൽ ഇത് വാർത്തയായി. ജുഡീഷ്യറിയെ വിമർശിക്കുന്ന ട്വീറ്റാണിതെന്നാരോപിച്ച് ആസ്ത ഖുരാന 2020 സെപ്റ്റംബർ 20ന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതിയലക്ഷ്യ നടപടിക്ക് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നിഷേധിച്ചിരുന്നു.
കോടതിയലക്ഷ്യ കേസിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെ സുപ്രീംകോടതി ശിക്ഷിച്ചതുമായി ബന്ധപ്പെട്ടായിരുന്നു രാജ്ദീപിെൻറ ട്വീറ്റ്. സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.